വനിത ശിശു വികസന വകുപ്പിന്റെ വിധവ പുനര്‍ വിവാഹ ധനസഹായ പദ്ധതിയായ മംഗല്യ പദ്ധതിക്ക് അപേക്ഷിക്കാം. ബി.പി.എല്‍/ മുന്‍ഗണനാ വിഭാഗം, ഭര്‍ത്താവിന്റെ മരണംമൂലം വിധവയായതും നിയമപ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തിയ വനിതകള്‍ക്കും അപേക്ഷിക്കാം. 18 നും 50 വയസ്സിനുമിടയില്‍ പ്രായമുള്ള വനിതകളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ www.schemes.wcd.kerala.gov.in ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി   അങ്കണവാടിയിലോ ശിശുവികസന പദ്ധതി ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍: 0471-2969101.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2025

sitelisthead