കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ്‌വെയറുമായി പരിവാഹൻ ലിങ്ക് വിഛേദിക്കപ്പെട്ട കാലയളവിൽ വിഹിതം അടയ്ക്കുന്നതിന് മുടക്കം വരുത്തിയ വാഹന ഉടമകൾക്ക് ആറ് തവണകളായി കുടിശിക അടയ്ക്കുന്നതിന് മാർച്ച് 31 വരെ സമയം അനുവദിച്ചു.
തൊഴിലാളികൾക്കും ഉടമകൾക്കും ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പി.ഒ.എസ് മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി വിഹിതം അടയ്ക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2025