നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന.  കാര്‍ഷിക രംഗത്തിന്റെ സമഗ്ര പുരോഗതിക്കായി യൂണിയൻ-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.

മൈക്രോ ഇറി​ഗേഷൻ അഥവാ സൂക്ഷ്മ ജലസേചനം വ്യാപിപ്പിച്ച് എല്ലായിടത്തും ജലസേചനം ലഭ്യമാക്കി കൂടുതൽ വിളവ് എന്ന ലക്ഷ്യം കൈവരിക്കാൻ പദ്ധതി കർഷകരെ സഹായിക്കുന്നു. കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണവും വിളകളുടെ അകലവും പരിഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് അംഗീകരിച്ചിട്ടുള്ളത്.ഈ അനുവദനീയമായ യൂണിറ്റ് കോസ്റ്റിന്റെ 45 ശതമാനം, 55 ശതമാനം തുകയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ സബ്സിഡിയായി നല്‍കുക. നാമമാത്ര കര്‍ഷകര്‍ക്ക് 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും സബ്സിഡി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-11-2022

sitelisthead