പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഓഫിസുകളിലെയും പന്ത്രണ്ടായിരത്തോളം വരുന്ന സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെയും കത്തിടപാടുകൾ പൂർണമായും ഓൺലൈനാക്കാനായി നടപ്പാക്കിയ പദ്ധതിയാണ് ഇ-തപാൽ ഫോർ സ്‌കൂൾസ്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ കേരളയുടെ സാങ്കേതിക സഹായത്തോട് കൂടി കേരള ഐ. റ്റി. മിഷനാണ് ഇ-തപാൽ ഫോർ സ്‌കൂൾസ് പദ്ധതി നടപ്പാക്കുന്നത്. 

etapal.kerala.gov.in വഴി സ്‌കൂളുകൾക്ക് നൽകിയിരിക്കുന്ന പ്രത്യക കോഡുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് തപാലുകൾ സ്വീകരിക്കാനും അയക്കാനും സാധിക്കും. 2022 സെപ്തംബർ 1ന് ആരംഭിച്ച പദ്ധതിയിൽ ഇതിനോടകം 11,926 സ്‌കൂളുകൾ പൂർണമായും ഈ തപാൽ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. അപേക്ഷകളുടെ തൽസ്ഥിതി അറിയാനുൾപ്പടെയുള്ള സംവിധാനം ഇ-തപാൽ സംവിധാനത്തിലുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-05-2023

sitelisthead