സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻ ഒ സി ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കുന്നു.ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് തീരുമാനം. നിലവിൽ ഹോംസ്റ്റേകൾക്കായുള്ള ക്ലാസിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം കൂടി ഹാജരാക്കണം. ഹോംസ്റ്റേകൾ നിർമിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുന്ന സംരംഭകർക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-03-2022