ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നതിനായി ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ആവിഷ്‌കരിച്ചിട്ടുള്ള കേരള ശാസ്ത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം. കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് അവാർഡ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിനായി പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും, പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. നാമനിർദ്ദേശം ജൂലൈ 20 നകം നൽകണം.

2022-ലെ 'കേരള ശാസ്ത്ര പുരസ്‌കാര'ത്തിന് നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള ഫോം, നിബന്ധനകൾ എന്നിവ www.kscste.kerala.gov.in ൽ ലഭ്യമാണ്. നിർദ്ദിഷ്ട ഫോമിൽ തയ്യാറാക്കിയ നാമനിർദ്ദേശങ്ങൾ  എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം-695004, എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 04712548 206, 04712548211.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-06-2022

sitelisthead