കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.2024 മെയ് 31 ന് രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
കേരളത്തിലെ ഗവ: അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫാറം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാ ഫാറങ്ങള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസുകളില്‍ ജനുവരി 31 വരെ സ്വീകരിക്കും. ഫോണ്‍ 0477-2251577
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-12-2024