സാമൂഹ്യ സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന 'വയോരക്ഷ' എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പുനരധിവാസം, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2021

sitelisthead