ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള പാതിവഴിയിൽ പഠനം മുടങ്ങിയ കുട്ടികളുടെ തുടർ പഠനം സാധ്യമാക്കാൻ പോലീസും വിവിധ സർക്കാർ, സർക്കാരിതര സംവിധാനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് ഹോപ്പ്. പഠനം പൂർണമായി ഉപേക്ഷിക്കുകയോ 10-ാം ക്ലാസ് പരീക്ഷയിൽ പരാജയപെടുകയോ ചെയ്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് പദ്ധതി.
അക്കാദമിക മികവ് പുലർത്താൻ സഹായിക്കുന്നതോടൊപ്പം ജീവിത നൈപുണ്യം പകർന്നുനൽകുന്നതിനും സ്വഭാവപ്രശ്നങ്ങൾ, വൈകാരിക പ്രയാസങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനും ഹോപ്പ് ശാസ്ത്രീയ ഇടപെടലുകൾ നടത്തുന്നു. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെൻററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും പദ്ധതിയുടെ ഉറപ്പുവരുത്തുന്നു.
പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 18 വയസിനു താഴെയുള്ളവർക്ക് അതാത് ജില്ലയിൽ വച്ചാണ് പരിശീലനം. താത്പര്യമുള്ളവർ 9497900200 എന്ന നമ്പരിൽ ബന്ധപ്പെട്ട് 25ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-06-2023