1955 ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകൾക്ക് വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുറഞ്ഞ പിഴയ്ക്ക് റിട്ടേണുകൾ സമർപ്പിക്കാം. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള പിഴ തുക കുറച്ചുകൊണ്ടുള്ളതാണ് പദ്ധതി. ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകൾ, റെസിഡൻസ് അസോസിയേഷനുകൾ, സഹായ സംഘങ്ങൾ തുടങ്ങി നിരവധി സംഘടനകൾക്ക് പദ്ധതി പ്രയോജനപ്പെടുത്താം.
ഒരു വർഷത്തെ കാലതാമസത്തിന് ഫൈൻ ഇനത്തിൽ 200 രൂപയും ഒരു വർഷത്തിൽ കൂടുതലും രണ്ട് വർഷത്തിനുള്ളിലുള്ളതുമായ കാലതാമസത്തിന് ഓരോ വർഷവും 500 രൂപ എന്ന നിരക്കിലും, രണ്ടു വർഷത്തിൽ കൂടുതലും 5 വർഷത്തിനുള്ളിലുള്ള കാലതാമസത്തിന് ഓരോ വർഷത്തിനും 750 രൂപ എന്ന നിരക്കിലും, അഞ്ചു വർഷത്തിൽ അധികമുള്ള കാലതമാസത്തിന് ഓരോ വർഷവും 1000 രൂപ എന്ന നിരക്കിലും പിഴ ഒടുക്കി മുടങ്ങിയ റിട്ടേണുകൾ മാർച്ച് 31 വരെ ഫയൽ ചെയ്യാം. വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘടനകൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഓഫീസിലോ അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പിലോ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-01-2025