സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവരിൽ നിന്നും സൃഷ്ടികൾ ക്ഷണിക്കുന്നു. രചയിതാവിന്റെ പേരും വിലാസവും ഉൾപ്പെടുത്തി മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ (കഥ, കവിത മലയാളത്തില്‍, കവിത 60 വരിയിലും കഥ ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്) ഡിറ്റിപി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡാറ്റാ വാട്‌സാപ്പ് നമ്പര്‍ സഹിതം sahithyacamp2024@gmail.com ലോ വിലാസം കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്. പി.ഒ, തിരുവനന്തപുരം - 695043 വിലാസത്തിലോ അയക്കണം. അവസാന തീയതി സെപ്റ്റംബര്‍ 30
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-08-2024