പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ 2025 വർഷത്തെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. വിശദാംശങ്ങൾക്ക് മിത്രം പുരസ്കാരങ്ങൾ സന്ദർശിക്കുക. അപേക്ഷകളും അനുബന്ധ രേഖകളും മാർച്ച് 31ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-02-2025