സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി., ഇ.ബി.സി. (പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രീമെട്രിക് സ്കോളർഷിപ്പിന് (PM-YASASVI) അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയും 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവരേയുമാണ് സ്കോളർഷിപ്പിന് പരിഗണിക്കുക. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in, www.egrantz.kerala.gov.in സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ 16നകം സ്കൂളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ 31നകം www.egrantz.kerala.gov.in ൽ ഡേറ്റ എൻട്രി നടത്തണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2023

sitelisthead