വികസിത് ഭാരത് @2047 എന്ന തീമിൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളി മെഡൽ. സ്വച്ഛ പവലിയൻ വിഭാഗത്തിലാണ് സംസ്ഥാനത്തിന്റെ നേട്ടം. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയന്റെ ഡിസൈനിങും നിർമ്മാണവും നിർവഹിച്ചത്. തീം, കൊമേർഷ്യൽ ആശയത്തിൽ 24 സ്റ്റാളുകളാണ് കേരള പവിലിയനിൽ ഉണ്ടായിരുന്നത്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിൽ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനിൽ ചിത്രികരിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-11-2024

sitelisthead