അനെർട്ടിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്തിൽ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.

പിണറായി ഗ്രാമപഞ്ചായത്തിൽ മാതൃക പദ്ധതി എന്ന നിലയിലാണ് സൗരോർജ നിലയങ്ങൾ സ്ഥാപിച്ചത്. 13 സർക്കാർ സ്ഥാപനങ്ങളിൽ ഓൺഗ്രിഡ് പദ്ധതിയിലും 17 അംഗൻവാടികളിലായി ഓരോ കിലോവാട്ട് വീതം ശേഷിയുള്ള ഓഫ് ഗ്രിഡ് സൗരോർജ നിലയങ്ങളുമാണ് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളും സൗരവത്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-08-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo