സംരക്ഷിക്കാൻ ആരുമില്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങൾക്ക് സ്ഥാപന സംരക്ഷണം ഉറപ്പാക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ വയോസാന്ത്വനം പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകൾക്ക് ഗ്രാന്റിനായി അപേക്ഷിക്കാം. ദൈനംദിന ചെലവുകളുടെ 80 ശതമാനം ഗ്രാന്റായി ലഭിക്കും. താല്പര്യമുള്ള സന്നദ്ധ സംഘടനകൾ നിർദിഷ്ട അപേക്ഷാഫോമിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 18നകം ബന്ധപെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് (2 പകർപ്പ്) സമർപ്പിക്കണം. വിശദാംശങ്ങൾ www.sjd.kerala.gov.in സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2025