ഭിന്നശേഷിക്കാരായവരെ സഹായിക്കുന്ന എൻ.എസ്.എസ്/എൻ.സി.സി/എസ്.പി.സി യൂണിറ്റുകളെ ആദരിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, എൻ.ജി.ഒ സാമൂഹ്യ പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. തെരുവിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നവർക്കും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി അവാർഡ് നൽകും. അവസാന തിയതി ഒക്ടോബർ 31. വിവരങ്ങൾക്കും അപേക്ഷ ഫോമിനും swd.kerala.gov.in , 0471 234 3241
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-10-2024