തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പെടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ് കാള്‍ സെന്റര്‍ സ്ഥാപിക്കുന്നു. കാള്‍ സെന്ററിന് ആവശ്യമായ ഡാറ്റാബേസ് നിര്‍മിക്കുന്നതിന് വിവിധ നാളികേര ഉത്പാദക ഫെഡറേഷനുകള്‍/ കമ്പനികള്‍/ സൊസൈറ്റികള്‍, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, കൃഷിഭവനുകള്‍ വഴി ബോര്‍ഡ് സംഘടിപ്പിച്ചിട്ടുള്ള 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പരിശീലന പരിപാടിയില്‍ പങ്കെടുത്ത് തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ചിട്ടുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. താത്പര്യമുള്ളവര്‍ cdbpub@gmail.com ലോ 0484 2376265, 2376137, 8848061240 നമ്പറുകളിലോ ബന്ധപ്പെടണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-06-2023