കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിവിധ പദ്ധതികൾക്ക് നൽകി വന്നിരുന്ന ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ചു. പുതുക്കിയ ആനൂകൂല്യങ്ങളുടെയും നടപ്പിലാക്കിയ പുതിയ പദ്ധതികളുടെയും വിവരങ്ങൾ ഫിഷറീസ് ഓഫീസുകളിൽ ലഭിക്കും. പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ക്ഷേമനിധി അംഗങ്ങൾ പുതുക്കിയ നിരക്കിലുള്ള അംശാദായം അടയ്ക്കണം. അതതു ഓഫീസുകളിലോ ഫിഷറീസ് ഓഫീസർ പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിലോ പണം അടച്ച് രസീത് കൈപ്പറ്റണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-10-2024