സ്വാതന്ത്ര്യത്തിന്റെ 75-ാംവാര്‍ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത്  മഹോത്സവത്തിന്റെ ഭാഗമായി യൂണിയൻ യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവകേന്ദ്രയും ചേര്‍ന്ന് സാമൂഹിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെ ഇന്ത്യ@2047 എന്ന പേരില്‍ ജില്ലകള്‍ തോറും യുവ സംവാദം സംഘടിപ്പിക്കും. നെഹ്റു യുവ കേന്ദ്രയുടെ മാര്‍ഗ നിർദേശങ്ങൾക്ക് അനുസൃതമായി യുവ സംവാദ പരിപാടി സംഘടിപ്പിക്കുന്നതിന് യൂത്ത് ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സംഘടനകള്‍ക്ക് പരമാവധി ₹ 20,000 വരെ സാമ്പത്തിക സഹായം ലഭിക്കും. രാജ്യത്തിന്റെ ഭാവി വികസനത്തെക്കുറിച്ച് വിദഗ്ധരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും 3 വീതം യുവ സംവാദങ്ങളാണ് സംഘടിപ്പിക്കുക. സംവാദ പരിപാടി സംഘടിപ്പിക്കുന്നതിനായി ഓരോ ജില്ലയിലും 3 വീതം സംഘടനകളെ തിരഞ്ഞെടുക്കും. സാമൂഹിക സേവന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍കാല പരിചയമുള്ളതും മികച്ച സംഘാടനശേഷിയുള്ളതും ജാതി-മത-കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തന പശ്ചാത്തലമുള്ളതും നിയമാനുസൃതം രജിസ്റ്റര്‍ ചെയ്തതുമായ യൂത്ത് ക്ലബുകള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയ സംഘടനകള്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതാത് ജില്ലയിലെ നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫീസര്‍മാരുമായി ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-03-2023

sitelisthead