മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ wastetracker.suchitwamission.org -ൽ നവംബർ 15നകം രജിസ്റ്റർ ചെയ്യണം. ജൈവമാലിന്യം, അജൈവമാലിന്യം, ഇലക്ട്രോണിക് മാലിന്യം, അറവ് മാലിന്യം, കക്കൂസ് മാലിന്യം, ബയോമെഡിക്കൽ മാലിന്യം, സ്‌ക്രാപ്പ് എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഹോളോഗ്രാം എംബഡഡ് സ്റ്റിക്കർ ശുചിത്വ മിഷനിൽ നിന്നു ലഭ്യമാക്കും. വാഹന ഉടമകൾ വെബ്സൈറ്റിൽ നൽകുന്ന വിവരങ്ങളുടെ അസൽ പകർപ്പ് ശുചിത്വ മിഷനിൽ ലഭ്യമാക്കണം. ഹോളോഗ്രാം എംബഡഡ് സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങളിൽ മാലിന്യം കൊണ്ടുപോകുന്നതിനെതിരെ നടപടി സ്വീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-11-2023

sitelisthead