നിലവിൽ കൃഷി ചെയ്തു വരുന്ന വിളകൾക്കും പുതിയ വിളകൾ കൂട്ടിച്ചേർത്തും ബഹു വിള-സംയോജിത കൃഷി രീതി അവലംബിച്ചും നടത്തുന്ന ഫാം പ്ലാൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കൃഷി സ്ഥലങ്ങൾ വിപുലീകരിക്കുന്നതിനു ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ കർഷകർക്ക് ഒരുക്കി നൽകും. ശാസ്ത്രീയ കൃഷി രീതി ഉപയോഗിച്ച് കാർഷിക വരുമാനം വർധിപ്പിക്കലാണ് ലക്‌ഷ്യം. 10 സെന്റ് മുതൽ 2 ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതുതായി കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കും കരം തീർത്ത രസീത്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ -27 ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ നൽകണം. അപേക്ഷ ഫോം കൃഷി ഭവനിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2022

sitelisthead