വയനാട് മഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഡി.ടി.പി.സി.യും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് റീൽസ് മത്സരം നടത്തുന്നു. മഡ് ഫെസ്റ്റ് ആണ് തീം. ജൂലൈ 5മുതൽ 15 വരെ 1 മിനിറ്റിൽ കൂടാത്ത റീൽസ് നിർമിച്ച് ഡി.ടി.പി.സി. യുടെ ഇൻസ്റ്റഗ്രാം പേജ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം.
വിഷയാധിഷ്ഠിതവും സർഗ്ഗാത്മകവുമായ മൗലിക സൃഷ്ടികളാണ് മത്സരത്തിന് പരിഗണിക്കുക. ഏറ്റവും കൂടുതൽ ലൈക്ക്, വീഡിയോയുടെ വ്യത്യസ്ഥത, ആകർഷണീയത തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ₹ 5,000, 3,000, 1,000 വീതം ക്യാഷ് അവാർഡുകൾ നൽകും. മൊബൈൽ ഫോൺ, ക്യാമറ, ഡ്രോൺ തുടങ്ങിയവ ഉപയോഗിച്ച് റീൽസ് ചിത്രീകരിക്കാം. ഫോൺ: 8281743983, 6238309634.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2023