നവംബർ നാല് മുതൽ 11 വരെ എറണാകുളത്ത് നടന്ന കേരള സ്കൂൾ കായിക മേളയോട് അനുബന്ധിച്ചുള്ള മാധ്യമ അവാർഡുകൾക്കായി എൻട്രികൾ ക്ഷണിച്ചു. മികച്ച പത്ര റിപ്പോർട്ടർ, വാർത്താചിത്രം, ടി വി റിപ്പോർട്ടർ, ഛായഗ്രാഹകൻ, സമഗ്ര കവറേജ് ( അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, ശ്രവ്യ മാധ്യമം ) എന്നിവയ്ക്കാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്. 

 ഓരോ വിഭാഗത്തിലും വ്യക്തിയോ സ്ഥാപനമോ അയക്കുന്ന എൻട്രികൾ പരമാവധി രണ്ടെണ്ണമായി നിജപ്പെടുത്തണം. ദൃശ്യറിപ്പോർട്ടിനുള്ള എൻട്രി ദൈർഘ്യം പരമാവധി 15 മിനിട്ടാണ്. മികച്ച വാർത്ത ചിത്രത്തിന് ഒറിജിനൽ ഫോട്ടോഗ്രാഫ്, പത്രത്തിന്റെ ഒറിജിനൽ എന്നിവ ഉൾപ്പെടുത്തണം.  ഡിജിറ്റൽ ഫോർമാറ്റിലുള്ള എൻട്രികൾ പെൻഡ്രൈവിൽ ലഭ്യമാക്കണം. എൻട്രികൾ ഡോ. പ്രദീപ്‌ സി എസ്, സ്പോർട്സ് ഓർഗനൈസർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി ജനുവരി 31. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2025

sitelisthead