ചൂരൽമല- മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 വ്യാഴാഴ്ച തറക്കല്ലിടുന്നു. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സജ്ജമാകുന്നത്. സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട170 പേർ സമ്മതപത്രം നൽകി. കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് നിർമ്മിക്കുന്ന ടൗൺഷിപ്പിൽ 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിലാണ് വീട് നിർമ്മിക്കുക. പ്രധാന മുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് വീടിൽ ഉൾപ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-03-2025