സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും അവ നേരിടുന്നതിനുള്ള അവബോധം നൽകുന്നതിനുമായി 2 ദിവസത്തെ സ്ത്രീ സുരക്ഷ എക്സ്പോ 'വിങ്സ് 2023' 23, 24 തീയതികളിൽ തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളജിൽ.

23-ന് വൈകിട്ട്  4-ന് ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വിഷയങ്ങളിലെ നിയമപരമായ വ്യവസ്ഥയേയും സ്ഥാപന സംവിധാനങ്ങളേയും കുറിച്ച് പാനൽ ചർച്ച നടക്കും. സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടി സംബന്ധിച്ച ചർച്ച 24-ന് രാവിലെ 10.30 ന് നടക്കും. 

 പൊതു ഇടങ്ങൾ, സൈബർ ഇടങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ സുരക്ഷ, പേരൻറ്സ് ക്ലിനിക്, സുരക്ഷിത കുടിയേറ്റം എന്നിവയെക്കുറിച്ച് അവബോധം പകരാനും കൗൺസിലിങ് സേവനം നൽകാനായി സ്റ്റാളുകളും ക്രമീകരിച്ചട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-03-2023

sitelisthead