മഴക്കെടുതിയും വയനാട് ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് 24 മണിക്കൂറും കൗൺസിലിങ്ങ് സൗകര്യം ഒരുക്കുന്നു. ടെലിഫോൺ വഴിയുള്ള കൗൺസിലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കും ടെലി മനസ്സ് ടോൾഫ്രീ നമ്പർ 14416 ൽ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം നമ്പറുകൾ 0471-2303476, 0471-2300208.
വനിതാശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത മേഖലയിലെ കുട്ടികൾക്ക് അടിയന്തര സ്ഥാപന സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 എന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-07-2024