കേരള കള്‍ച്ചറല്‍ ഫോറം സര്‍ക്കാര്‍  ജീവനക്കാരിൽ നിന്നും സത്യന്‍ ചെറുകഥ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, എയിഡഡ് സ്കൂള്‍ അധ്യാപകര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക്  മത്സരത്തില്‍ പങ്കെടുക്കാം. കഥ സ്വതന്ത്ര സൃഷ്ടിയായിരിക്കണം. പ്രസിദ്ധീകരിച്ചവയോ,  മറ്റ് മത്സരങ്ങളില്‍ സമര്‍പ്പിച്ച് സമ്മാനം ലഭിച്ചവയോ മറ്റ് കഥകളുടെ അനുകരണമോ ആയിരിക്കരുത്.

A4 പേപ്പറില്‍ 4 പേജില്‍ അധികരിക്കാന്‍ പാടില്ല. പേപ്പറിന്റെ ഒരു വശത്ത് മാത്രമേ എഴുതാന്‍ പാടുള്ളൂ. ജീവനക്കാരന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് തെളിയിക്കുന്നതിന് ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്  എന്നിവ കഥയോടൊപ്പം ഉള്ളടക്കം ചെയ്യണം. കഥകള്‍  ജനറല്‍ സെക്രട്ടറി, കേരള കള്‍ച്ചറല്‍ ഫോറം, സത്യന്‍ സ്മാരകം, മ്യുസിയത്തിന് എതിര്‍വശം, വികാസ് ഭവന്‍ പി. ഓ., പിന്‍ 695033 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ സമർപ്പിക്കണം. കഥകള്‍  ലഭിക്കേണ്ട അവസാന തീയതി 2024 ഒക്ടോബര്‍ 20 . കൂടുതല്‍ വിവരങ്ങള്‍ക്ക്  8590963928

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2024

sitelisthead