ശിശുപരിപാലനം, വയോജനപരിപാലനം, രോഗീപരിചരണം, ആശുപത്രികളിൽ രോഗീ പരിചരണം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിചരണം തുടങ്ങിയ മേഖലകളിൽ സേവനങ്ങള്‍ നല്‍കുന്നതിനുള്ള കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ  എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് ഈ അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സ്.   

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി (നിപ്മര്‍) ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-04-2025

sitelisthead