വിനോദസഞ്ചാരികൾക്ക് സുരക്ഷിത യാത്രാ സൗകര്യം  ഉറപ്പാക്കി  സംസ്ഥാനത്തെ ടൂറിസം വികസനത്തിൽ  പ്രധാന പങ്ക് വഹിക്കുന്ന ടൂറിസ്റ്റ് വാഹന ഡ്രൈവർമാർ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്ത് ആവശ്യമായ  അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള  മാർഗ്ഗനിർദ്ദേശ്ശങ്ങൾ പുറപ്പെടുവിച്ചു . ഇതിന്റെ ഭാഗമായി  ടാക്സി ഡ്രൈവർമാർക്കും ആഭ്യന്തര, അന്തർദ്ദേശീയ വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്ന മറ്റുള്ളവർക്കും മതിയായ വിശ്രമമുറിയും ബാത്ത്റൂം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നൽകണമെന്ന് സർക്കാർ ഉത്തരവിറക്കി. കേരളത്തിലെ ടൂറിസം വ്യവസായത്തിലെ എല്ലാ പങ്കാളികൾക്കും കൂടുതൽ പിന്തുണയും സമഗ്രവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ.നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്‍റെ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്.   ഉത്തരവ്  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-09-2024

sitelisthead