കേരള സർക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റൽ കലണ്ടറും ഇനി മൊബൈൽ ആപ്പ് ആയി ലഭിക്കും. സർക്കാർ ഡയറിയിൽ ലഭിക്കുന്ന എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.  ഡിജിറ്റൽ പ്ലാനറായി ആപ്പ് ഉപയോഗിക്കാം.നിലവിൽ കേരള സർക്കാർ പോർട്ടലായ  kerala.gov.in ൽ നിന്ന് ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഡൗൺലോഡ് ചെയ്യാം. സി - ഡിറ്റാണ് ആപ്പ് തയാറാക്കിയത്.പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ഉടൻ ലഭ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-12-2021

sitelisthead