കേരള സെക്യൂരിറ്റി ഓഡിറ്റ് ആന്‍ഡ് അഷ്വറന്‍സ് സെന്റര്‍ (KSAAC) ടെക്‌നോസിറ്റിയിലെ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന സൈബര്‍ സുരക്ഷ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 8ന് 12-ാം ക്ലാസ് പാസായവര്‍ക്കും ബിരുദ വിദ്യാര്‍ഥികള്‍ക്കും ജൂലൈ 15ന് ബിരുദധാരികള്‍ക്കും പങ്കെടുക്കാം.
സൈബര്‍ ആക്രമണങ്ങള്‍ കുറയ്ക്കുകയും വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ ഇടം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. രജിസ്‌ട്രേഷന്‍ ഫീ ഇല്ല. സീറ്റുകളുടെ എണ്ണം പരിമിതമാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം forms.gle/ByDddBGc25mpg6Ls8. അവസാന തീയതി ജൂലൈ 7.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023