നിയമസഭ ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 2 വരെ നിയമസഭ മന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 വരെ നിയമസഭ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. അവധി ദിവസങ്ങളായ ഏപ്രിൽ 30, മേയ് 1 തീയതികളിൽ ഉച്ച 2 മുതൽ രാത്രി 8 വരെയും പൊതുജനങ്ങൾക്ക് സന്ദർശിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-04-2023