കർണാടക സംഗീതം - വായ്പ്പാട്ടിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചെമ്പൈ പുരസ്‌കാരം 2023ന് യുവ സംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും, നിയമാവലിയും ചെയർപേഴ്സൺ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോധ്യ നഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം - 695009 (ഫോൺ - 0471-2472705, 9447754498) എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മാർഗമോ ലഭിക്കും. 9447060618 നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമയച്ചും അപേക്ഷാഫോം വാങ്ങാം. തപാലിൽ ലഭിക്കുന്നതിന് ₹ 10 സ്റ്റാമ്പൊട്ടിച്ച് സ്വന്തം വിലാസം എഴുതിയ വലിയ കവർ അയക്കണം. അവസാന തീയതി ജൂൺ 15.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-05-2023