മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ അംഗങ്ങളാകാൻ അപേക്ഷിക്കാം. കടൽ മത്സ്യത്തൊഴിലാളികൾ രേഖകളുമായി ഡിസംബർ 31നകം അതത് മത്സ്യഗ്രാമങ്ങളിലെ കളക്ഷൻ സെന്ററുകളിൽ ഹാജരായി അംഗങ്ങളാകാം. ഡിസംബർ മാസം 2 ഗഡു 500 രൂപയും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 2 ഗഡു വീതവുമാണ് വിഹിതം സ്വീകരിക്കുന്നത്.

ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജനുവരി 15 മുതൽ 30 വരെയുള്ള തീയതികളിൽ മത്സ്യഗ്രാമങ്ങളിലെ കലക്ഷൻ സെന്ററുകളിൽ ഹാജരായി അംഗങ്ങളാകാം. ഉൾനാടൻ മത്സ്യത്തൊഴിലാളികളിൽ നിന്നും ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ 2 ഗഡുക്കൾ വീതമാണ് സ്വീകരിക്കുക. ഫോൺ: 0497 2731081.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-12-2022

sitelisthead