സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രാദേശിക തലത്തിൽ ദുരന്ത അപായ സൂചന മുൻകൂട്ടി നൽകുന്നതിന് സ്ഥാപിച്ച ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളുടെ ട്രയൽ റൺ ഒക്ടോബർ 1 ന് നടക്കും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 91 കേന്ദ്രങ്ങളിൽ സ്ഥാപിച്ച സൈറണുകളാകും പ്രവർത്തിക്കുക. ഇ ഡബ്‌ള്യു ഡി എസ് (Early Warning Dissemination System) പദ്ധതി പ്രകാരമാണ് മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2024