മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന കരുതലും കൈത്താങ്ങും 2024 താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ ഡിസംബർ ആറ് വരെ ഓൺലൈനായി സമർപ്പിക്കാം. https://karuthal.kerala.gov.in/ എന്ന വൈബ് സൈറ്റിലൂടെയോ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് ആസ്ഥാനങ്ങളിലൂടെയോ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം.
തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒൻപത് മുതൽ 17 വരെയാണ് അദാലത്ത് നടക്കുന്നത്. ഡിസംബർ 9 ന് തിരുവനന്തപുരം താലൂക്ക്, ഡിസംബർ 10ന് നെയ്യാറ്റിൻകര താലൂക്ക്, ഡിസംബർ 12ന് നെടുമങ്ങാട് താലൂക്ക്, ഡിസംബർ 13ന് ചിറയിൻകീഴ് താലൂക്ക്, ഡിസംബർ 16ന് വർക്കല താലൂക്ക്, ഡിസംബർ 17ന് കാട്ടാക്കട താലൂക്ക് എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുന്നത്.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-12-2024