പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന മോഡൽ റസിഡെൻഷ്യൽ സ്‌കൂളിലെ, 2023-24 അധ്യയന വർഷം 5-ാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി കുടുംബ വാർഷിക വരുമാനം 2,00,000/- രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങളും അപേക്ഷ ഫോറങ്ങളുടെ മാതൃകയും ജില്ല പട്ടികജാതി വികസന ഓഫീസുകൾ/ബ്ലോക്ക് /മുനിസിപ്പാലിറ്റി കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. നിശ്ചിക മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പട്ടികജാതി വികസന മുനിസിപ്പാലിറ്റി കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ 18.02.2023-ന് മുൻപ് സമർപ്പിക്കണം.
വിവരങ്ങൾക്ക് : പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33
ഫോൺ: 0471-2737276, 2737252 ഇ-മെയിൽ :educationcscdd@gmail.com
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2023