ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്സ്പോ
യു.എസ്.എ, ഓസ്ട്രേലിയ, യു.കെ., കാനഡ രാജ്യങ്ങളിൽ നിന്നുള്ള 10 ലധികം യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി സംവദിക്കാൻ അവസരമൊരുക്കി ഒഡെപെക് ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്സ്പോ. മികച്ച കോളജുകൾ/യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ അനുയോജ്യ കോഴ്സ് തെരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, അഡ്മിഷനു മുന്നോടിയായുള്ള പരിശീലനം, വിസ പ്രോസസിംഗുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിദേശത്തേക്കു പോകുന്നതിനു മുൻപുളള മാർഗനിർദേശങ്ങൾ, വിദേശഭാഷ പരിശീലനം തുടങ്ങിയ സേവനങ്ങളും ലഭിക്കും. അഡ്മിഷന് അർഹരായവർക്ക് സ്കോളർഷിപ്പ് ലഭിക്കും. ഓഗസ്റ്റ് 5ന് തൃശൂരിലും 6ന് എറണാകുളത്തും രാവിലെ 9 മുതൽ വൈകിട്ട് 5വരെയാണ് എക്സ്പോ. രജിസ്റ്റർ ചെയ്യുന്നതിന് www.odepc.net/edu-expo-2023. വിവരങ്ങൾക്ക്: 0471-2329440/41/6282631503.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-07-2023