സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന  ഡയറക്ടറേറ്റിന്റെ 2024-25 വർഷത്തെ പരിസ്ഥിതി ഗവേഷണവും വികസനവും എന്ന പദ്ധതിയുടെ കീഴിൽ പുതിയ പ്രൊപ്പോസലുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷകർക്കും ഗവേഷണ സ്ഥാപനങ്ങൾക്കും അംഗീകൃത സന്നദ്ധ സംഘടനകൾക്കും അപേക്ഷിക്കാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. ഒക്ടോബർ 30നകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2326264

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-10-2024

sitelisthead