മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷ ലൈസൻസ് പരിധിയിൽ കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 1നും 2നും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് 2023 എന്ന പേരിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനകൾ നടത്തും. ലൈസൻസ് ലഭിക്കാൻ foscos.fssai.gov.in ൽ അപേക്ഷിക്കാം. ഓഗസ്റ്റ് 1നു ശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതുവരെ നിർത്തിവയ്പ്പിക്കുന്നതും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതുമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-07-2023

sitelisthead