ലോക പൈതൃക ദിനത്തോടനുബന്ധിച്ച് കേരളത്തിന്റെ ജൈവവൈവിധ്യ, പാരിസ്ഥിതിക, സംസ്‌കാരിക പൈതൃക പഠനം സംബന്ധിച്ച റിപ്പോർട്ടുകൾ സ്കൂൾ, കോളേജ് വിദ്യാർഥികളിൽ നിന്ന്‌ ക്ഷണിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ്.  ദ്വീപുകൾ, കുളങ്ങൾ, പൈതൃക വൃക്ഷങ്ങൾ, പൈതൃക കെട്ടിടങ്ങൾ, നാട്ടറിവുകൾ, വിവിധതരം കൃഷികൾ, കലാരൂപങ്ങൾ, ദൃശ്യ -അദൃശ്യ പൈതൃകങ്ങൾ, ജൈവ-സാംസ്‌കാരിക പൈതൃകങ്ങൾ എന്നിവയെ ആസ്പദമാക്കിയായിരിക്കണം റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത്.

വിദ്യാർഥികൾ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ keralabiodiversity@gmail.com എന്ന email ൽ (വിലാസം, ഫോൺ നമ്പർ സഹിതം) മെയ്‌ 9 വരെ സമർപ്പിക്കാം. റിപ്പോർട്ട് കൈമാറുന്ന വിദ്യാർഥിക്കും രക്ഷിതാക്കൾക്കും ജൈവവൈവിധ്യ മ്യൂസിയം സന്ദർശനം സൗജന്യമായിരിക്കും. വെബ്സൈറ്റ്  keralabiodiversity.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-04-2025

sitelisthead