രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി വിജയികൾക്ക് പരിശീലന പരിപാടിയുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.  സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയിൽ വിനിയോഗിക്കാത്തതു കാരണം വിജയികളിൽ ചിലർക്കെങ്കിലും പ്രശ്‌നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നവീനമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോട്ടറി നറുക്കെടുപ്പിൽ 1-ാം സമ്മാനത്തിന് അർഹരായവർക്കായി ധനമാനേജ്മന്റ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനാണ് ഇതിനാവശ്യമായ മൊഡ്യൂൾ തയാറാക്കിയത്.

2022 ഓണം ബമ്പർ 1-ാം സമ്മാനത്തിനർഹനായവർ മുതൽ ഇങ്ങോട്ടുള്ള 1-ാം സമ്മാന ജേതാക്കളെയാണ് ആദ്യവട്ട പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേർ പരിപാടിയിൽ പങ്കെടുക്കും. ധന വിനിയോഗത്തിന് പുറമേ നികുതികൾ, നിക്ഷേപപദ്ധതികൾ, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും പ്രശ്‌നങ്ങളും, ഇൻഷുറൻസ്, മാനസിക സംഘർഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയിലുൾപ്പെടുത്തിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-04-2023

sitelisthead