സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷനിൽ (SMAM) ഉൾപ്പെടുത്തി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (FPO) കാർഷികാവശ്യങ്ങൾക്കുള്ള ഡ്രോണുകളുടെ ഉപയോഗം കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നു. തിരഞ്ഞെടുക്കുന്ന FPO -കൾക്ക് ഡ്രോണിന്റെ വിലയുടെ 75 ശതമാനമോ ₹ 7.50 ലക്ഷമോ ഏതാണ് കുറവ് അത് ലഭിക്കും. ബാക്കി തുക FPO -കൾ ഗുണഭോക്തൃ വിഹിതമായി ചെലവഴിക്കണം. ഡ്രോണുകൾ ഉപയോഗിച്ച് കൃഷിയിടങ്ങളിലെ വിവിധ ഉപയോഗങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുമായുള്ള അനുബന്ധ ചെലവുകൾക്കായി ഹെക്ടറിന് 3,000 രൂപ വരെ ലഭിക്കും. ഡ്രോൺ ഉപയോഗിക്കുന്നതിനാവശ്യമായ പരിശീലനവും ലൈസൻസും തിരഞ്ഞെടുക്കുന്ന FPO -കൾ സ്വന്തം ചെലവിൽ നേടണം. തെരഞ്ഞെടുക്കുന്ന FPO -കൾ ഡ്രോണുകളുടെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കരാർ ഉടമ്പടി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർക്ക് നൽകണം.
keralaagriculture.gov.in എന്ന വെബ്‌സൈറ്റുകളിലും ജില്ലകളിലെ ATMA പ്രൊജക്ട് ഡയറക്ടർ ഓഫീസ്, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം എന്നിവിടങ്ങളിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷകൾ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സംസ്ഥാന കാർഷിക എൻജിനിയർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം- 695033. എന്ന വിലാസത്തിൽ മാർച്ച് 8ന് 5 മണിക്ക് മുൻപ് തപാൽ മാർഗമോ saekerala@gmail.com -ലോ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2306748.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2023