ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് പാലക്കാട്ടെ പട്ടാമ്പി, കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക്, കണ്ണൂരിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികളിലെയും കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡുവിഭജനം സംബന്ധിച്ച് പരാതിക്കാരെ ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽക്കേൾക്കുന്നു. മാർച്ച് ഏഴിന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ കമ്മീഷനും പരാതിക്കാരുമായുള്ള കൂടിക്കാഴ്ച നടക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-02-2025