ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. അംഗീകൃത കോളജുകൾക്കും, ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വ്യക്തിഗതമായോ / ഗ്രൂപ്പായോ മത്സരത്തിൽ പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകും. എൻട്രികൾ tgsjdshortfilm@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ അയക്കണം. അവസാന തീയതി ജനുവരി 20 വൈകിട്ട് 5 മണി. വിവരങ്ങൾക്ക് : www.sjd.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2024

sitelisthead