ഡിജിറ്റൽ സാങ്കേതികവിദ്യ മുഖേനയുള്ള വിജ്ഞാനവും നേട്ടങ്ങളും സമൂഹത്തിൽ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുവാനും അറിവിന്റെ സ്വതന്ത്രമായ ഒഴുക്കിനെ ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യ എല്ലാ മനുഷ്യരുടെയും ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തി പ്രയോഗത്തിൽ കൊണ്ടുവരുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്ത് ഫ്രീഡം ഫെസ്റ്റ് 2023-നടക്കും. അറിവിന്റെ ജനാധിപത്യവത്ക്കരണത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരുന്ന പരിപാടിയിൽ ഡിജിറ്റൽ ടെക്‌നോളജി, ഇന്നൊവേഷനും സമൂഹവും, സ്റ്റാർട്ടപ്പുകളും ഇന്നൊവേഷനുകളും, മെഡിടെക്, എഡ്യൂടെക്, മീഡിയാടെക്, ഇ-ഗവേണൻസ്, ഓപ്പൺ ഹാർഡ്‌വെയർ, ടെക്‌നോ-ലീഗൽ ഫ്രെയിംവർക്ക്, അഗ്രിടെക്, ഫിൻടെക്, ഇന്റർനെറ്റ് ഗവേണൻസ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും സംഘടിപ്പിക്കും. ഫ്രീഡം ഫെസ്റ്റിലെ പ്രധാന വിഷയ മേഖലകളെക്കുറിച്ചും രജിസ്റ്റർ ചെയ്യുന്നതിനും freedomfest2023.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-04-2023