തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും ജില്ലാ അദാലത്തും തൃശ്ശൂരിൽ ജില്ലയിൽ ചാവക്കാട്, തൃശ്ശൂർ താലൂക്കുകളിലുമാണ് സാന്ത്വന അദാലത്ത് നടത്തുക. എറണാകുളത്ത്  ജനുവരി 21 നും,  കോട്ടയത്ത്  28 നും തൃശ്ശൂർ, ചാവക്കാട് താലൂക്കുകൾക്കായുളള അദാലത്ത് 25 - നുമാണ് അദാലത്ത്.എറണാകുളം അദാലത്ത്, എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോർക്ക റീജിയണൽ ഓഫീസിലാണ് നടക്കുക. തൃശ്ശൂരിലും കോട്ടയത്തും കളക്ടറേറ്റ് കോൺഫറൻസ് ഹാളുകളായിരിക്കും വേദികൾ.  

സാന്ത്വന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും അപേക്ഷ നൽകുന്നതിനും നോർക്ക റൂട്ട്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ് അല്ലെങ്കിൽ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-01-2023

sitelisthead