അവശ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷൻ കടകൾ കെ- സ്റ്റോറുകളാക്കി മാറ്റും. റേഷൻ കടകൾക്ക് പകരം റേഷൻ മുതൽ ബാങ്കിംഗ് വരെ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കുന്ന 1000 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള ഷോപ്പിംഗ് സെന്ററുകളാണ് കെ-സ്റ്റോറുകൾ. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷൻ കടകൾ നവീകരിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, സേവന കേന്ദ്രം, മിനി എ.ടി.എം. എന്നിവയുൾപ്പെടുത്തിയാണ് കെ-സ്റ്റോറുകൾക്ക് രൂപം നൽകുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2022