സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന പരിണയം, മാതൃജ്യോതി, സ്വാശ്രയ പദ്ധതികളിലേക്ക്  www.suneethi.sjd.kerala.gov.in വഴി  അപേക്ഷിക്കാം. ബി.പി.എൽ കുടുംബത്തിലെ പെൺമക്കൾക്ക്/ഭിന്നശേഷിയുള്ള പെൺകുട്ടിക്ക് വിവാഹധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് പരിണയം. ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി. തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിധവയായ /ഭർത്താവ് ഉപേക്ഷിച്ച അമ്മമാർക്ക് സ്വയം തൊഴിലിന് ധനസഹായം നൽകുന്ന പദ്ധതി ആണ് സ്വാശ്രയ.വിവരങ്ങൾക്ക് swd.kerala.gov.in സന്ദർശിക്കുക. ഫോൺ :0481-25639 .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-01-2024

sitelisthead